gujarat-bjp
ഗുജറാത്തിൽ ബിജെപിയുടെ സമഗ്രാധിപത്യം. മധ്യഗുജറാത്തില്‍ കോൺഗ്രസ് അപ്രസക്തമായി. ഉത്തരഗുജറാത്തിലും ദക്ഷിണ ഗുജറാത്തിലും കച്ച് സൗരാഷ്ട്ര മേഖലഖളിലും വൻ ലീഡ് നേടിയാണ് ബിജെപിയുടെ വിജയക്കുതിപ്പ്. കോൺഗ്രസ് എക്കാലത്തേയും വലിയ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീണിരിക്കുന്നു. ഗുജറാത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി ബിജെപിയും. ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഉള്ളതിനേക്കാള്‍ വലിയ ആഘോഷമാണ് ഇത്തവണ ബിജെപി ഒരുക്കിയിരിക്കുന്നത്. വിജയം അത്രമാത്രം സുനിശ്ചിതമായിരുന്നു അവർക്ക്. വിഡിയോ റിപ്പോർട്ട് കാണാം.