വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയക്കാര്‍ ഭരിക്കേണ്ടെന്ന് കലാമണ്ഡലം നിയുക്ത ചാന്‍സലര്‍ മല്ലിക സാരാഭായ്.  ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതാണ് ഉചിതം. കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും ചാന്‍സലറാകുന്നത് ഗുണം ചെയ്യും. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമമെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. കലാമണ്ഡലത്തെക്കുറിച്ച് വള്ളത്തോളിനുള്ള സ്വപ്നം യാഥാര്‍ഥ്യമാക്കുക ലക്ഷ്യമെന്നും മല്ലിക സാരാഭായ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

 

 

Educational institutions should not be govern by politicians: Mallika Sarabhai