കേരള സർവകലാശാലയ്ക്ക് വൈസ് ചാൻസലർ വേണ്ട എന്നാണ് സെനറ്റിന്റെ നിലപാടെങ്കിൽ താൽകാലിക വി.സി തുടരട്ടെയെന്ന് ഹൈക്കോടതി. രണ്ടംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ തീരുമാനം റദ്ദാക്കുകയാണെങ്കിൽ സെനറ്റ് നോമിനിയെ നിർദേശിക്കുമോയെന്ന് കോടതി ചോദിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് ചാൻസലറെയും, സെനറ്റ് അംഗങ്ങളെയും കോടതി വിമർശിച്ചു. കുറേ പേർക്ക് സ്ഥാനം കിട്ടാൻ വേണ്ടി സ്ഥാപനങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. വിദ്യാർഥികൾ തിരഞ്ഞെടുപ്പും അടിപിടിയുമായി അവരുടെ വഴിക്ക് നടക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. തുടർന്ന് ചാൻസലർ പുറത്താക്കിയതിനെതിരായ സെനറ്റംഗങ്ങളുടെ ഹർജി നാളെ പരിഗണിക്കാനായി മാറ്റി.