മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ശ്രീറാമിനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാമിനെതിരെ നരഹത്യക്കുറ്റം നിലനിൽക്കും എന്നാണ് സർക്കാർ വാദം. ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
HC has stayed the trial proceedings of the case of KM Basheer death