പി.എന്‍.ബി മാനേജര്‍ തട്ടിയെടുത്തത് കോഴിക്കോട് കോർപറേഷന്റ 12 കോടി 68 ലക്ഷം രൂപ. ക്രമക്കേട് നടന്ന ലിങ്ക് റോഡ് ശാഖയിൽ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണിത് സ്ഥിരീകരിച്ചത്. കോര്‍പറേഷന്റ നഷ്ടപ്പെട്ട 12.68 കോടിയില്‍ 2.53 കോടി തിരികെ കിട്ടി. ബാക്കി പത്തു കോടി ഏഴുലക്ഷം രൂപയും പലിശയുമാണ് കിട്ടാനുള്ളതെന്ന് പരിശോധനയില്‍ വ്യക്തമായി. അതേസമയം ക്രമക്കേട് നടത്തിയ എം.പി റിജിലിന്റ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കോർപറേഷനിലേയും ബാങ്കിലേയും ഉന്നത ഉദ്യാഗസ്ഥർ തനിക്കെതിരെ നടത്തിയ ഗൂഢാലോചനയാണിതെന്നും, ലിങ്ക് റോഡ് ശാഖയിൽ നിന്ന് താന്‍ സ്ഥലം മാറി പോയതിനുശേഷമാണ് ക്രമക്കേട് നടന്നതെന്നും റിജിൽ കോടതിയെ അറിയിച്ചു. റിജിലിന്റ വാദം അടിസ്ഥാന രഹിതമാണെന്ന് ക്രൈം ബ്രാഞ്ച് ACP ടി എ ആന്റണി പറഞ്ഞു
പി.എന്‍.ബിയില്‍ കിട്ടാനുള്ള പണത്തിന്റെ കണക്കില്‍ കൃത്യതവരുത്തിയെന്ന് കോഴിക്കോട് മേയര്‍ . കോര്‍പറേഷന്റെ അക്കൗണ്ടുള്ള ബാങ്കുകളോട് എല്ലാ ദിവസവും സ്റ്റേറ്റ്മെന്റ് തരാന്‍ ആവശ്യപ്പെടുമെന്നും മേയര്‍ ബീന ഫിലിപ് പറഞ്ഞു. ക്രമക്കേടിനെതിരെ സമരം ശക്തമാക്കാന്‍ എല്‍.ഡി.എഫ് തീരുമാനം. നാളെ ബാങ്കിന്റെ പ്രധാനശാഖയുള്‍പ്പെടെ മൂന്നിടങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ് പറഞ്ഞു.
kozhikode corporation pnb fraud 12.68 crore missing from the account