'ഹിഗ്വിറ്റ' സിനിമയുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ഹിഗ്വിറ്റ എന്ന പേര് സിനിമയില്‍ ഉപയോഗിക്കില്ലെന്ന് ഉറപ്പുലഭിച്ചതായി ട്വിറ്ററിൽ എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. ഹിഗ്വിറ്റ എന്ന പേരില്‍ സിനിമ ഇറക്കാനുള്ള തന്‍റെ അവകാശം ഹനിക്കപ്പെടുമെന്ന് ബോധ്യപ്പെടുത്തിയതിനെ തുടർന്ന് ഫിലിം ചേംബർ ഇടപെട്ടെന്നും പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം കുറിച്ചു. എന്നാൽ സിനിമയുടെ പേര് മാറ്റുന്നത് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ഫിലിം ചേംബർ അത്തരമൊരു തീരുമാനം അറിയിച്ചിട്ടില്ലെന്നും സിനിമയുടെ സംവിധായകൻ ഹേമന്ത് ജി. നായർ പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 

NS Madhavan and Film director on ' Higuita'