TAGS

അവതാർ 2 തിയറ്ററുകളിലെത്തും. തിയറ്ററുടമകളുടെ സംഘടനയായ ഫിയൊക്കും വിതരണക്കാരും ഇതുസംബന്ധിച്ച് ധാരണയിൽ എത്തി. ആദ്യ രണ്ടാഴ്ചയിലെ തിയറ്റർ വരുമാനത്തിന്റെ 55ശതമാനം വിതരണക്കാരും 45ശതമാനം തിയറ്ററുകാരും പങ്കിടാനാണ് ധാരണ. നേരത്തെ അറുപത് ശതമാനം വിഹിതം വേണമെന്നായിരുന്നു വിതരണക്കാർ നിലപാട് എടുത്തത്. ഇതോടെയാണ് സിനിമ പ്രദർശിപ്പിക്കില്ലെന്ന് ഫിയൊക് നിലപാടെടുത്തത്. പുതിയ സാഹചര്യത്തിൽ സിനിമ സംസ്ഥാനത്തെ എല്ലാ തീയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് തിയറ്റർ ഉടമകളുടെ  ഫിയോക് അറിയിച്ചു.

 

Compromise between Fioc and Distributors; Avatar 2 will release in state