ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്

ജൂറി ചെയര്‍മാന്‍ നാദവ് ലാപിഡ്

ദ് കശ്മീര്‍ ഫയല്‍സ് സിനിമയ്ക്കെതിരായ പരാമര്‍ശത്തില്‍ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി മേധാവിയും ഇസ്രയേല്‍ ചലച്ചിത്രകാരനുമായ നാദവ് ലപീദ് ഖേദം പ്രകടിപ്പിച്ചു. ആരെയും അപമാനിക്കുകയായിരുന്നില്ല തന്‍റെ ഉദ്ദേശം. ദുരിതം അനുഭവിച്ചവരോ, അവരുടെ ബന്ധുക്കളോ ആയിരുന്നില്ല ലക്ഷ്യം. അങ്ങിനെയാണ് കരുതിയതെങ്കില്‍ ക്ഷമ ചോദിക്കുന്നു. മുഴുവന്‍ ജൂറിക്കും വേണ്ടിയാണ് താന്‍ സംസാരിച്ചതെന്നും വാര്‍ത്താ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിൽ‍ നാദവ് ലപീദ് പറഞ്ഞു. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പലായനവും ആധാരമാക്കി നിര്‍മിച്ച ദ് കശ്മീര്‍ ഫയല്‍സ് സംസ്ക്കാരശൂന്യമായ സിനിമയാണെന്നും ചലച്ചിത്രമേളയില്‍ ഉള്‍പ്പെട്ടത് ഞെട്ടിച്ചുവെന്നുമാണ് നാദവ് ലപീദ് നേരത്തെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.