honey-m-varghese-01

പൊലീസ് കൊണ്ടുവരുന്ന എല്ലാ പ്രതികള്‍ക്കും ശിക്ഷ വാങ്ങി നല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് എറണാകുളം ജില്ലാ ജഡ്ജി ഹണി എം.വര്‍ഗീസ്.  പ്രോസിക്യൂട്ടറുടെ  ചുമതല സമൂഹത്തോടാണ്.  ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കണം.  അങ്ങനെ ചെയ്താല്‍ പഴികേള്‍ക്കുമെന്ന ഭീതിയാണ് പലര്‍ക്കും. കൊച്ചിയില്‌‍ സാമൂഹികനീതി വകുപ്പിന്റെ പരിപാടിയിലാണ്  ജഡ്ജ് ഹണി എം.വര്‍ഗീസിന്റെ പരാമര്‍ശം. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജികൂടിയാണ് ഹണി എം.വര്‍ഗീസ്

 

Prosecutor's job is not to punish all the accused: Judge Honey M. Varghese