
മുഖ്യമന്ത്രിയുടേതടക്കം പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫ് നിയമനങ്ങൾക്കും ഇത് ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. സ്റ്റാഫിൽ ആളുകളെ കണക്കില്ലാതെ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ നയപരമായ വിഷയമാണതെന്ന് കോടതി ചൂണ്ടിക്കാട്ടി.
HC asked govt to restrict numbers in personal staff