airindia-vistara

വിസ്താര–എയര്‍ ഇന്ത്യയുമായി ലയിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്. ടാറ്റ സണ്‍സിന്‍റെയും സിംഗപ്പുര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്‍റെയും സംയുക്ത സംരംഭമാണ് 2013ല്‍ ആരംഭിച്ച വിസ്താര. കടക്കെണിയിലായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് വാങ്ങിയിരുന്നു. വിസ്താര–എയര്‍ ഇന്ത്യ ലയനത്തോടെ രാജ്യാന്തര സര്‍വീസില്‍ ഇന്ത്യയിലെ ഏറ്റവും വലുതും ആഭ്യന്തരസര്‍വീസില്‍ രണ്ടാമത്തെയും വിമാന കമ്പനിയായി മാറും. സിംഗപ്പുര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഒാഹരി പങ്കാളിത്തമുണ്ടാകും. 2,059 കോടി രൂപ എസ്െഎഎ നിക്ഷേപിക്കും. ലയനം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. 

 

Vistara To Merge With Air India Which Is Growing After Tata Take over