drags-away-the-car-of-sharm

ഹൈദരാബാദിൽ  നാടകീയ സംഭവങ്ങൾക്ക് വഴി വച്ചു ആഡ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈഎസ് ശർമിളയുടെ സിനിമാ സ്റ്റൈൽ പ്രതിഷേധം. പദയാത്രക്കിടെ  ടി.ആർ.എസ്. പ്രവർത്തകര്‍  തകർത്ത  കാറുമായി  മുഖ്യമന്ത്രിയുടെ  വസതിക്ക്  മുന്നിലെത്തിയ ശർമിള അനുനയങ്ങൾക്ക് വഴങ്ങാത്തതിനെ തുടർന്നു ക്രെയിനിൽ കെട്ടിവലിച്ചു സ്റ്റേഷനിലെത്തിച്ചു.

 

അത്യന്തം നാടകീയ  രംഗങ്ങളാണ്  ഹൈദരാബാദിലെ  പ്രഗതി  ഭവനു മുന്നിൽ അരങ്ങേറിയത്. വാറംഗലിൽ വച്ച് ടിആർഎസ് പ്രവർത്തകർ തകർത്ത കാറുമായി മുഖ്യമന്ത്രിയുടെ  വീടിനു മുന്നിൽ  പ്രതിഷേധിക്കാനെത്തിയ വൈ എസ് ആർ തെലങ്കാന പാർട്ടിയുടെ അധ്യക്ഷ ശർമിളയെ  തെലങ്കാന  പൊലീസ്  തടഞ്ഞു . തിരികെ പോകാൻ ആവശ്യപ്പെട്ടതോടെ തകർന്ന കാറിനകത്ത് കയറി ശർമിള ഇരിപ്പുറപ്പിച്ചു. അനുനയങ്ങൾ ഫലിക്കില്ലന്ന് ഉറപ്പായതോടെ പൊലീസ് െക്രിയിൻ വരുത്തി. ഇതോടെ  കാറ്  കെട്ടി വലിച്ച് സ്റ്റേഷനിലേക്ക്  കൊണ്ട്  പോയി. സ്റ്റേഷനിൽ എത്തിയിട്ടും  കാറിൽ നിന്നും ഇറങ്ങാതെ ശർമിള പ്രതിഷേധം തുടർന്നതോടെ കാറിന്റെ വാതിൽ പൊളിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.  

 

ജഗൻ മോഹൻ റെഡ്ഢി ആന്ധയിൽ നടത്തിയ മോഡൽ പദയാത്രയിലൂടെ തെലങ്കാനയിൽ ഭരണം  പിടിക്കാൻ കഴിഞ്ഞ  230 ദിവസമായി സംസ്ഥാന പര്യടനത്തിലാണ് വൈഎസ് ശർമിള.പദ യാത്രയ്ക്കിടെ തെലങ്കാന  മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ ശർമിള നടത്തിയ പ്രതികരണങ്ങളാണ്  ടിആർഎസിനെ പ്രകോപിപ്പിച്ചത്. ഇതിനെ തുടർന്ന്  ഇന്നലെ വാറങ്കലിൽ ശര്‍മിളയുടെ കാരവൻ‍ ടിആർഎസ് പ്രവർത്തകർ  കത്തിച്ചു. 

കാറും  തല്ലി  തകർത്തു.  സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച്  പൊലീസ്  ശർമിളക്കെതിരെ  കേസെടുക്കുകയും  ചെയ്തു . ഇന്ന് രാവിലെ  യാത്ര  പുനരാരംഭിക്കാൻ ശ്രമിച്ചെങ്കിലും  പൊലീസ്  തടയുകയായിരുന്നു .തുടർന്നാണ് ഇവർ നേരെ ഹൈദരാബാദിൽ എത്തിയത്. അടുത്ത  വർഷം  നിയമസഭാ  തിരഞ്ഞെടുപ്പ്  നടക്കാനിരിക്കെ  ശര്‍മിള  നടത്തുന്ന  പദയാത്ര ജനവിധിയെ സ്വാധീനിക്കും എന്നുറപ്പാണ്. കഴിഞ്ഞ  ദിവസം  ബിജെപി പദയാത്രക്ക്  പൊലീസ് അനുമതി  നിഷേധിച്ചതിനെ  തുടർന്ന്  വ്യാപക അക്രമം നടന്നിരുന്നു

 

Police drags away the car of YSRTP Chief Sharmila Reddy with the help of a crane.