കാര്‍ഷിക സര്‍വകലാശാല റജിസ്ട്രാര്‍ക്ക് ഭീഷണിയുമായി ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്റെ പ്രസംഗം. തൃശൂര്‍ മണ്ണുത്തിയിലെ കോര്‍പറേഷന്‍ കൗണ്‍സിലറും ഡി.വൈ.എഫ്.ഐ. മേഖലാസെക്രട്ടറിയുമായ അനീസ് അഹമ്മദിന്റെ പ്രസംഗമാണ് വിവാദമായത്. കാര്‍ഷിക സര്‍വകലാശാല മണ്ണുത്തി ആസ്ഥാനത്ത് സി.പി.എം. ജീവനക്കാര്‍ സമരത്തിലാണ്. സംഘടനാ നേതാവിനെ റജിസ്ട്രാര്‍ തരംതാഴ്ത്തിയിരുന്നു ഇതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
രമ്യ ഹരിദാസ് എം.പിയെ വികലമായി ചിത്രീകരിച്ച് സി.പി.എം സംഘടനാ നേതാവ് ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. ഇത് സഹിതം ഗവര്‍ണര്‍ക്ക് എം.പി. പരാതി നല്‍കി. ഗവര്‍ണറുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു റജിസ്ട്രാര്‍ നേതാവിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. റജിസ്ട്രാറെ ഉപരോധിച്ചുള്ള സമരത്തിനിടെയായിരുന്നു ഭീഷണിയും താക്കീതും. ഭീഷണിയുടെ വീഡിയോ പുറത്തുവന്നെങ്കിലും റജിസ്ട്രാര്‍ ഇതുവരെ ഡി.വൈ.എഫ്.ഐ. നേതാവിന് എതിരെ പരാതി നല്‍കിയിട്ടില്ല.
DYFI leader threatens agriculture university registrar