tariqanwar-23

മലബാർ പര്യടനം നടത്തിയ ശശി തരൂരിന്‍റെ നീക്കം പാര്‍ട്ടി വിരുദ്ധമെന്ന് കരുതുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ചെറിയ വിഷയമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.സി.സി ഇക്കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും കെ.പി.സി.സിക്ക് പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റന്നാൾ കേരളത്തിലെത്തി കോഴിക്കോട് നേതാക്കളെ കാണുമെന്നും താരിഖ് അൻവർ വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.  

 

Tariq Anwer on Tharoor issue