ഡോ.റോസലിന്‍ഡ് ജോര്‍ജിന് ഫിഷറീസ് സര്‍വകലാശാല വിസിയുടെ താല്‍ക്കാലിക ചുമതല . ചാന്‍സലറായ ഗവര്‍ണറാണ് നിയമന ഉത്തരവ് നല്‍കിയത്. കുഫോസ് വിസി ഡോ. റിജി ജോണിന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. യുജിസി ചട്ടമനുസരിച്ചല്ല ഡോ. റിജി ജോണിന്‍റെ നിയമനമെന്നായിരുന്നു കോടതി കണ്ടെത്തിയത്. ഡോ. റോസലിന്‍ഡ് നിലവില്‍ ഫിഷറീസ് സര്‍വകലാശാലയില്‍ അധ്യാപികയും ഡീനുമാണ്.
The governor appointed Dr. Rosalind George as Kufos VC