
കൊച്ചി കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതിനിടെ പ്രതി ഡിംപിലിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായതോടെ കോടതിയില്‍ വാക്കുതര്‍ക്കം ഉണ്ടായി. അഭിഭാഷകരായ ആളൂരും അഫ്സലും തമ്മിലായിരുന്നു വാക്കേറ്റം. അഫ്സലിനോട് ഇറങ്ങിപ്പോകാന്‍ ആളൂര്‍ പറഞ്ഞു. വാക്കേറ്റം മൂര്‍ഛിച്ചതോടെ മജിസ്ട്രേറ്റ് ഇടപെട്ടു. ബഹളംവയ്ക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്ട്രേറ്റ് താക്കീത് ചെയ്തു. അഫ്സലിനാണ് വക്കാല്‍ ഏല്‍പിച്ചതെന്ന് ഡിംപിള്‍ പറഞ്ഞു.
നാലുപ്രതികളെയും അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡനത്തിന് ഒത്താശചെയ്തത് ഡിംപിളെന്നും നടന്നത് ക്രൂരപീഡനമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. മോഡലിന് ആദ്യ രണ്ട് പ്രതികള്‍ ബാറില്‍വച്ച് മദ്യം നല്‍കി. ബാറിന്‍റെ പാര്‍ക്കിങ് സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടും, യാത്രക്കിടയിലും പീഡിപ്പിച്ചു. നാലാംപ്രതി ഡിംപിളിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
The accused in the Kochi gang-rape case were remanded in police custody for five days.