തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള നിയമനക്കത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം കണ്ടെത്തണമെങ്കില്‍ കേസ് എടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച്. കത്ത് വ്യാജമോ അല്ലന്നോ ഉറപ്പിക്കാതെ അന്വേഷണസംഘം പ്രാഥമിക റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. കേസ് എടുക്കാതെയുള്ള പ്രാഥമിക അന്വേഷണത്തിന് നിയമപരമായും സാങ്കേതികമായും പരിമിതികളുണ്ടായിരുന്നു. അതിനാല്‍ കത്ത് വ്യാജമാണെന്ന മേയര്‍ ഉള്‍പ്പെടെ ഏതാനും പേരുടെ മൊഴിക്ക് അപ്പുറം മറ്റ് കണ്ടെത്തലുകളില്ല. യഥാര്‍ത്ഥ കത്തും കണ്ടെത്താനായിട്ടില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍ബേഷ് സാഹിബ് റിപ്പോര്‍ട്ട് ഡി.ജി.പി അനില്‍കാന്തിന് കൈമാറും. ഇനി ഡി.ജി.പിയാണ് തുടര്‍നടപടി തീരുമാനിക്കേണ്ടത്.
Letter: should be investigated: Crime branch preliminary report