മലപ്പുറം പുറത്തൂർ ഭാരതപ്പുഴയിൽ കക്ക വാരുന്നതിനിടെ ആറംഗസംഘം കയറിയ തോണി മറിഞ്ഞ് 2 സ്ത്രീകൾ മരിച്ചു. രണ്ടു പുരുഷൻമാർക്കായി തിരച്ചിൽ തുടരുകയാണ്. രണ്ടു സ്ത്രീകളെ രക്ഷപ്പെടുത്തി. പുറത്തൂർ പുതുപ്പള്ളി കളൂരിലാണ് അപകടം. ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ, വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ എന്നിവരാണ് മരിച്ചത്. അബൂബക്കർ, സലാം എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. വേലിയേറ്റ സമയമായിരുന്നതുകൊണ്ട് നിയന്ത്രണം വിട്ട് തോണി മറിയുകയായിരുന്നു. അപകടം നടന്നതിനു പിന്നാലെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി 4 സ്ത്രീകളെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 2 പേരുടെ ജീവനാണ് രക്ഷിക്കാനായത്. വിഡിയോ റിപ്പോർട്ട് കാണാം.
Two drown in river near malappuram purathur