
കൊച്ചിയിൽ 19 കാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ നാലു പ്രതികളും അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിധിൻ , സുദീപ്, രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാമ്പ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ നൽകിയ ബിയറിൽ എന്തോ പൊടി കലർത്തിയിരുന്നതായി സംശയം ഉണ്ടെന്ന് പരാതിക്കാരി പൊലീസിന് മൊഴി നൽകി.
അവശയായ തന്നോട് പ്രതികളിൽ ഒരാളായ ഡിംപിൾ സുഹൃത്തുക്കളുടെ കാറിൽ കയറാൻ പറഞ്ഞുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. അതേസമയം,
ലഹരിയുടെ സാന്നിധ്യം പരിശോധിക്കുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. ഇരയുടെ സുഹൃത്ത് പീഡനത്തിന് ഒത്താശ ചെയ്തെന്നും കമ്മിഷണര്‍ പറഞ്ഞു.
kochi gang rape case, four arrested