priya-varghese-kk-ragesh-18

നിയമന വിവാദത്തിലെ ഹൈക്കോടതി വിധിക്കു പിറകെ മാധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞവര്‍ക്കുമെതിരെ പരിഹാസവും വിമര്‍ശനവും നിറഞ്ഞ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡോ.പ്രിയ വര്‍ഗീസ്. ജോസഫ് സ്കറിയയും താനും തമ്മില്‍ ഒരു അപ്പക്കഷണത്തിനുവേണ്ടിയുള്ള പോരുമാത്രമാണ് ഉണ്ടായതാണെന്ന് പ്രിയ നീണ്ടകുറിപ്പില്‍ പറയുന്നു. കെ.കെ.രാഗേഷിന്‍റെ ഭാര്യ എന്ന പദവി ഇല്ലെങ്കില്‍ ഈ വിവാദം പൊലിപ്പിക്കാനാവില്ല. ഒരുമിച്ചു ജീവിക്കാമെന്ന കരാറുള്ള രണ്ടു പേരില്‍ ഒരാളത് അവസാനിപ്പിച്ചാല്‍ തീരുന്നതേയുള്ളൂ ഈ വിവാദം. കെ.കെ.രാഗേഷിനെ പാര്‍ട്ടി പുറത്താക്കിയാലും ഈ കഥ പൊട്ടുമെന്നാണ് പ്രിയ പറയുന്നത്. സര്‍ക്കാര്‍ ഗവര്‍ണര്‍പോര്, പാര്‍ട്ടിപോര് എന്നിവയോടുള്ള പ്രതികരണമായാണ് ഈ അഭിപ്രായം സാമൂഹിക മാധ്യമത്തില്‍ കുറിച്ചതെന്നും പ്രിയ വ്യക്തമാക്കുന്നു. നിയമനവും നിയമന ഉത്തരവും ഇല്ലാതെയുള്ള ഒരു റാങ്ക് പട്ടികയെ കുറിച്ചാണ് ഈ വിവാദമെന്നും പോസ്റ്റ് പറയുന്നു. 

Priya Varghese against media