പുതിയതായി ഐ.പി.എസ് ലഭിച്ച എസ്.പിമാർക്ക് നിയമനം നൽകി എസ്.പി തലത്തിൽ വ്യാപക അഴിച്ചുപണി. കണ്ണൂർ, തൃശൂർ എന്നിവിടങ്ങളിലെ കമ്മിഷണർമാരെ മാറ്റി. കണ്ണൂരിൽ അജിത് കുമാറും തൃശൂരിൽ അങ്കിത് അശോകനും പുതിയ കമ്മിഷണർമാരാകും. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായി ചൈത്ര തെരേസാ ജോണിനെയും കണ്ണൂർ റൂറൽ എസ്.പിയായി ആർ. മഹേഷിനെയും കൊല്ലം റൂറൽ എസ്.പിയായി എം.എൽ.സുനിലിനെയും നിയമിച്ചു. കണ്ണൂർ കമ്മിഷണറായിരുന്ന ആർ.ഇളങ്കോയെ പൊലീസ് ഹൗസിങ് കോർപ്പറേഷൻ എം.ഡിയായും ആലപ്പുഴ എസ്.പിയായിരുന്ന ജി.ജയദേവിനെ ഭീകരവിരുദ്ധസേന എസ്.പിയുമായാണ് മാറ്റിയത്. വി.അജിത്താണ് പുതിയ തിരുവനന്തപുരം ഡി.സി.പി.
Kerala Police SP Post reshuffling