കോഴിക്കോട്ട് ചത്തക്കോഴികളെ വിറ്റതായി ആരോപണമുയര്‍ന്ന കടയുടമ കോര്‍പറേഷനും ചിക്കന്‍ വ്യാപാര സമിതിക്കുമെതിരെ ഹൈക്കോടതിയില്‍. ചത്ത കോഴിയെ വിറ്റുവെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കടയുടമയായ സി.പി.റഷീദ് നിഷേധിച്ചു. മാലിന്യസംസ്കരണ കമ്പനിക്ക് കൈമാറാനിരുന്ന ചത്ത കോഴികളെയാണ് മനപൂര്‍വം പിടിച്ചെടുത്തതെന്നാണ് കടയുടമയുടെ ആരോപണം. ചത്ത കോഴികളെ കൂട്ടത്തോടെ കണ്ടെത്തി നടപടിയുണ്ടായി രണ്ടാഴ്ച്ച കഴിയുമ്പോഴാണ് കടയുടമയായ സി.പി.റഷീദ് വിശദീകരണവുമായി രംഗത്തെത്തിയത്. സ്ഥിരമായി കോഴി വാങ്ങുന്ന തമിഴ്നാട്ടിലെ ഏജന്റില്‍നിന്നല്ല ഇത്തവണ വാങ്ങയത്.
രോഗം കൊണ്ടല്ല മറിച്ച് ലോറി തകരാറിലായി ഏറെ നേരം വൈകിയെത്തിയതോടെയാണ് കോഴികള്‍ ചത്തത്. ചത്ത കോഴികളെ വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. അമിതലാഭത്തോടെ വില്‍പന നടത്തുന്ന ചിക്കന്‍ വ്യാപാരസമിതി താന്‍ ലാഭം കുറച്ചുവില്‍ക്കുന്നതുകൊണ്ട് കുടുക്കുകയായിരുന്നു. മാലിന്യസംസ്കരണ കമ്പനിക്ക് കൈമാറാനിരുന്ന ചത്ത കോഴികളെയാണ് മനപൂര്‍വം പിടിപ്പിച്ചതെന്നും സി.പി.റഷീദ്. പൂട്ടിയ കട തുറക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷനെതിരെയും, ചിക്കന്‍ വ്യാപാര സമിതിക്കെതിരെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തതായി സി.പി.റഷീദിനെ അനുകൂലിക്കുന്ന ചിക്കന്‍ വ്യാപാരി വെല്‍ഫെയര്‍ ട്രസ്റ്റ്. തെളിവുകള്‍ ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കുമെന്നും ഇവര്‍ അറിയിച്ചു.
CPR Chicken stall owner against Kozhikode corporation and Chicken sellers association