എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്. ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ബസ് ജീവനക്കാരെ പൊലീസും മോട്ടര്‍ വാഹനവകുപ്പും പീഡിപ്പിക്കുന്നെന്നാണ്  പരാതി. ഒരേ ദിവസം ബസ് ജീവനക്കാര്‍ക്കെതിരെ പലസ്ഥലങ്ങളിലും കേസ് റജിസ്റ്റര്‍ ചെയ്യുന്നത് പതിവായിട്ടുണ്ട്. ചിലയിടങ്ങളില്‍ ബസ് പിടിച്ചെടുക്കകയും ചെയ്യുന്നു. പ്രശ്ന പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. നടപടിയുണ്ടായില്ലെങ്കില്‍ ഈ മാസം 30മുതല്‍ അനശ്ചിതകാല സമരം ആരംഭിക്കുമെന്ന്  സംയുക്തസമര സമിതി അറിയിച്ചു.

 

Private bus strike in Ernakulam today