കണ്ണൂർ പാനൂരിൽ എസ്.ഡി.പി.ഐയുടെ കൊടിയാണെന്ന് കരുതി പോർച്ചുഗലിൻ്റെ പതാക വലിച്ചു കീറിയ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. പാനൂർ വൈദ്യർ പീടികയിൽ ദീപകിനെതിരെയാണ് പാനൂർ പൊലീസ് കേസെടുത്തത്. കേരള പൊലീസ് ആക്റ്റ് പ്രകാരം പൊതു ശല്യം ഉണ്ടാക്കിയതിനാണ് കേസ് എടുത്തെതെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. വൈദ്യർ പീടികയിൽ പോർച്ചുഗൽ ആരാധകർ സ്ഥാപിച്ച പതാകയാണ് ദീപക് കീറി കളഞ്ഞത്. പോർച്ചുഗൽ ആരാധകരെത്തി യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് എസ്.ഡി.പി.ഐ യുടെ കൊടിയാണെന്ന് കരുതി നശിപ്പിച്ചതാണെന്ന് യുവാവ് വ്യക്തമാക്കിയത്.
Police took a case against the youth who tore the flag of Portugal.