all-india-taxi-permit

ഇന്ത്യയിലെ ടാക്സി വാഹനങ്ങൾക്ക് അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് നേടാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പുതിയ മാറ്റങ്ങളുമായി ‘അഖിലേന്ത്യ ടൂറിസ്റ്റ് വെഹിക്കിൾ ചട്ടം 2022’-ന്റെ കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയം പുറത്തിറക്കി. 

 

വൈദ്യുതവാഹനങ്ങൾ കൂടുതലായി പ്രോത്സാഹിപ്പിക്കാനും നിർദേശമുണ്ട്.ബാറ്ററിയിലോ എഥനോൾ, മെഥനോൾ എന്നീ ഇന്ധനങ്ങളിലോ ഓടുന്ന വാഹനങ്ങൾക്ക് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഇനി സൗജന്യമായി ഓൺലൈനിലൂടെ ലഭിക്കും. ഇതടക്കമുളള മാറ്റങ്ങൾ ടൂറിസ്റ്റ് പെർമിറ്റ് നൽകുന്നതിൽ വരുത്തി കരട് വിജ്ഞാപനം ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ചു. 

 

ഓൾ ഇന്ത്യാ പെർമിറ്റിനായി കൂടുതൽ വിഭാഗങ്ങളിലുള്ള ടൂറിസ്റ്റ് വാഹനങ്ങൾ കരടിൽ ഉൾപ്പെടുത്തി. പത്തിൽതാഴെ യാത്രക്കാരെ കയറ്റാനാകുന്ന ചെറുവാഹനങ്ങൾക്കും അപേക്ഷിക്കാം. അഞ്ചിൽ കുറവു സീറ്റുള്ള ചെറിയ വാഹനങ്ങൾക്കും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ലഭിക്കും. ഫീസ് 20,000 രൂപ. അഞ്ചിൽ കൂടുതലും പത്തിൽ കുറവുമായ സീറ്റുള്ള വാഹനങ്ങൾക്ക് 30,000 രൂപ, 10 ൽ കൂടുതലും 23ൽ കുറവുമായ സീറ്റുള്ളവയ്ക്ക് 80000 രൂപ, 23ൽ കൂടുതൽ സീറ്റുള്ളവയ്ക്ക് 3 ലക്ഷം രൂപ എന്നിങ്ങനെയാണ് വാർഷിക ഫീസ്. കരടു നിയമം സംബന്ധിച്ച അഭിപ്രായങ്ങൾ അടുത്ത മാസം 10നകം comments-morth@gov.in  എന്ന വിലാസത്തിൽ നൽകാം.

 

2021-ൽ കൊണ്ടുവന്ന മുൻ ചട്ടം വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകിയിരുന്നു. അത്‌ കൂടുതൽ ലഘൂകരിച്ചാണ് പുതിയ കരടുചട്ടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

 

Government proposes new rules to streamline tourist permit regime