വിമാനയാത്രയ്ക്ക്  മാസ്ക് നിര്‍ബന്ധമെന്ന നിബന്ധനയില്‍ ഇളവ്. മാസ്ക്കില്ലെങ്കിലും നടപടി വേണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഒഴിവാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. എന്നാൽ വിമാനയാത്രയില്‍ മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും വ്യോമയാന മന്ത്രാലയം പറഞ്ഞു. 

Face masks no longer mandatory on flights