russia-missile-poland-2

പോളണ്ട് അതിര്‍ത്തിയില്‍ റഷ്യന്‍ മിസൈല്‍ പതിച്ചു. ആക്രമണത്തില്‍ രണ്ട് മരണം. യുക്രെയ്ന്‍– പോളണ്ട് അതിര്‍ത്തിയിലാണ് മിസൈല്‍ പതിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപണം തള്ളി. നാറ്റോ അടിയന്തരയോഗം വിളിച്ചു. പോളണ്ട് പ്രസിഡന്‍റ് ബൈഡനുമായി ചര്‍ച്ച നടത്തി. സൈന്യത്തോട് സജ്ജമാകാന്‍ പോളണ്ട് ഭരണകൂടം നിര്‍ദേശിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

ജി 20 ഉച്ചകോടിയില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെ യുക്രെയ്ന്‍ നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കീവ് അടക്കം പലയിടത്തും ജനവാസ കേന്ദ്രങ്ങളില്‍ മിസൈല്‍ വര്‍ഷിച്ചു. കീവില്‍ പകുതിയോളം സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എഴുപതോളം മിസൈലുകള്‍ റഷ്യ വര്‍ഷിച്ചതായി യുക്രെയ്ന്‍ ആരോപിച്ചു. ചെര്‍ണീവ്, ലിവിവ്, മൈക്കലേവ്, ഹാര്‍ക്കീവ് എന്നിവിടങ്ങളിലും റഷ്യന്‍ ആക്രമണമുണ്ടായി. ജനങ്ങളോട് ഭൂഗര്‍ഭ അറകളില്‍ അഭയം തേടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഹേഴ്സണില്‍ നിന്ന് പിന്‍മാറിയ ശേഷം ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഇത്രയും രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്. ജി 20 ഉച്ചകോടിയില്‍ പ്രസിഡന്റ് വലോദിമര്‍ സെലസ്കി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിന് റഷ്യ പ്രതികാരം നടത്തുകയാണെന്ന്  യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫിസ് ആരോപിച്ചു. 

 

2 Killed As Russian Missile Lands In Poland, Near Ukraine Border