ജെബി മേത്തര്‍, ആര്യാ രാജേന്ദ്രൻ

ജെബി മേത്തര്‍, ആര്യാ രാജേന്ദ്രൻ

 

കട്ടപണവുമായി മേയറൂട്ടി കോഴിക്കോട്ടേയ്ക്ക് വിട്ടോളുവെന്ന് മുദ്രാവാക്യം വിളിച്ച ജെബി മേത്തർ എം.പിക്കെതിരെ നിയമ നടപടിയുമായി മേയർ ആര്യാ രാജേന്ദ്രൻ. മാപ്പ് പറയണമെന്നാവശ്യപ്പെട്ട്  വക്കീൽ നോട്ടീസയച്ചു. നിയമപരമായി നേരിടുമെന്ന് ജെബി മേത്തര്‍ പ്രതികരിച്ചു. 

 

മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നടത്തിയ  പ്രതിഷേധത്തിനിടെയായിരുന്നു ജെബി മേത്തര്‍ എംപിയുടെ വിവാദപരാമര്‍ശം. ഭര്‍ത്താവിന്റെ വീട് ഭാര്യയ്ക്ക് സുരക്ഷിത ഇടമാണെന്നും ജെബി വിശദീകരിച്ചു. പിന്നാലെ നിയമ നടപടി സ്വീകരിക്കുമെന്ന് ആര്യയും വ്യക്തമാക്കി. 

 

ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസിൽ പറയുന്നു. മാപ്പ് പറയില്ലെന്നും നിയമപരമായി നേരിടുമെന്നും ജെബി മേത്തര്‍ വ്യക്തമാക്കി.

 

 Mayor Arya Rajendran sends legal notice to Jebi Mather MP