nalini-03

 

രാജീവ് ഗാന്ധി വധത്തില്‍ അതീവദു:ഖമുണ്ടെന്നു മുഖ്യപ്രതികളിലൊരാളായ നളിനി മുരുകന്‍. വധഗൂഢാലോചനയെ കുറിച്ചു മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്ന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ജയില്‍ മോചിതയായ നളിനി അവകാശപ്പെട്ടു. ശ്രീലങ്കന്‍ പൗരനുമായ ഭര്‍ത്താവ് മുരുകനെ തനിക്കൊപ്പം ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കണമെന്നും നളിനി ചെന്നൈയില്‍ ആവശ്യപ്പെട്ടു.

 

രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുമ്പത്തൂരിലെത്തിയ ചാവേര്‍ സംഘത്തില്‍ ജീവനോടെ അവശേഷിക്കുന്ന ഏകയാളാണു നളിനി. 30വര്‍ഷത്തെ തടവു കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ഒറ്റ ആഗ്രഹമേയുള്ളു. ഇനിയെങ്കിലും കുടുംബമായി ഇന്ത്യയില്‍ ജീവിക്കണം. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്കു മാറ്റിയ ശ്രീലങ്കക്കാരനായ ഭര്‍ത്താവ് മുരുകനെ തിരിച്ചയക്കരുതെന്നും നളിനി ആവശ്യപ്പെട്ടു.

 

ലണ്ടനില്‍ ഡോക്ടറായ മകള്‍ ഹരിത്ര അങ്ങോട്ടു ക്ഷണിക്കുന്നുണ്ട്. യാത്രക്കായി പാസ്പോര്‍ട്ട് വീസ നടപടികള്‍ തുടങ്ങി. രാജീവ് ഗാന്ധി വധത്തെ പറ്റി മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്ന് അവകാശപ്പെടുന്ന നളിനി സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നും പറഞ്ഞു. അവസരം കിട്ടിയാല്‍ ഗാന്ധി കുടുംബത്തെ കാണും. എന്നാല്‍ അതിനുള്ള സാധ്യത കുറവാണന്നും നളിനി വ്യക്തമാക്കി.

 

should be allowed to stay in India; The assassination plot was not known: Nalini