ചിത്രം:AFP

ട്വന്റി-20 ലോകകപ്പ് ഫൈനൽ മൽസരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് പാക്കിസ്ഥാനെ ബാറ്റിങ്ങിനയച്ചു. സെമി ഫൈനലിലെ അതേ ടീമുമായാണ് ഇംഗ്ലണ്ടും പാകിസ്ഥാനും ഇറങ്ങുന്നത്. 

ലോകകപ്പിന്റെ ആദ്യ ആഴ്ചയില്‍ തിരിച്ചടികള്‍ മാത്രം നേരിട്ട പാക്കിസ്ഥാന്‍ രണ്ടാം ആഴ്ചയില്‍ നടത്തിയ തിരിച്ചുവരവാണ് സെമിഫൈനലിലെത്തിച്ചത്. 92ലേതിന് സമാനമായി അഭ്ദുതം സംഭവിച്ചതോടെ അവസാന മല്‍സരം വിജയിച്ച് പാക്കിസ്ഥാന്‍ സെമിയുറപ്പിച്ചു.  ഓസ്ട്രേലിയില്‍ മറ്റൊരു ലോകകിരീടം ഉറപ്പിക്കാന്‍ ചരിത്രത്തിന്റെ പിന്‍ബലം മാത്രം മതിയാകില്ല പാക്കിസ്ഥാന്.  ചരിത്രം പാക്കിസ്ഥാനൊപ്പമെങ്കില്‍ സമീപകാല പ്രകടനം മേല്‍ക്കൈ നല്‍കുന്നത് ഇംഗ്ലണ്ടിനാണ്.  2015ല്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ശേഷം തുടങ്ങിയ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് എത്തിനില്‍ക്കുന്നത് നാലുവര്‍ഷത്തിനിടയിലെ രണ്ടാം ലോകകപ്പ് ഫൈനലില്‍.  ലോകകപ്പിന് മുമ്പ് പാക്കിസ്ഥാന്‍ പര്യടനം നടത്തിയ ഇംഗ്ലണ്ട് ടീം ഏഴുമല്‍സരങ്ങളുടെ പരമ്പര 4–3ന് സ്വന്തമാക്കിയിരുന്നു.  

 

England won toss in T20world cup final