arya-letter

നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ പേരിലുള്ള  കത്തില്‍ മേയര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട് കൈമാറാനൊരുങ്ങി ക്രൈംബ്രാഞ്ച് . കത്ത് വ്യാജനിര്‍മിതിയാണെന്നും കേസെടുത്ത് അന്വേഷിക്കണമെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുക.  കത്ത് വിവാദത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം. കത്തിനെപ്പറ്റി പാര്‍ട്ടി അന്വേഷിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ അന്വേഷണകമ്മീഷനെ തീരുമാനിച്ചിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

 

കത്ത് വിവാദം തണുപ്പിക്കുന്നതിനാണ് പൊലീസിന് അന്വേഷണം നല്‍കാതെ ക്രൈംബ്രാഞ്ചിന് കേസ് നല്‍തിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇത് ഏതാണ്ട് ശരിവെയ്ക്കുന്നതാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം. കത്തോ കത്തിന്‍റെ ഉറവിടമോ കണ്ടെത്താനാകാതെയാണ് ക്രൈംബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുന്നത്. കത്ത് താനോ തന്‍റെ ഓഫീസോ തയാറാക്കിയിട്ടില്ലെന്ന് മേയറുടെ വാദം അതേപടി ക്രൈംബ്രാഞ്ച് അംഗീകരിക്കുകയാണ്. കത്തില്‍ എഫ്ഐആറിട്ട് അന്വേഷണം നടത്തുകയോ  മേയറുട ഓഫീസിലെ കംപ്യൂട്ടറോ ഹാര്‍ഡ് ഡിസ്ക്കോ പരിശോധിക്കുകയോ ചെയ്തിട്ടില്ല.മേയറുടെ മൊഴിയും കത്ത് കണ്ടിട്ടില്ലെന്ന ആനാവൂര്‍ നാഗപ്പന്‍റെ മൊഴിയും ക്രൈംബ്രാഞ്ച് അതേപടി വിശ്വസിക്കുകായണ്. വ്യാജരേഖ ചമയ്ക്കല്‍ എന്ന് ആക്ഷേപമുള്ളതിനാല്‍ കേസെടുത്ത് അന്വേഷണം വേണമെന്നതാവും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. മേയർ ആര്യ രാജേന്ദ്രനെയോ ഓഫീസിനെയോ കുറ്റപ്പെടുത്താതെയാണ്  ക്രൈം ബ്രാഞ്ച് നീങ്ങുന്നത്. അതേ സമയം ഇന്ന് ചേര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റിയോഗം കത്ത് വിവാദം ചര്‍ച്ച ചെയ്തില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അന്വേഷണ കമ്മീഷനിലും തീരുമാനമായില്ലെന്ന് ആനാവൂര്‍ 

 

മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെുടത്തി.  നാളെ കോര്‍പറേഷന്‍ ഓഫീസിലെ കൂടുതല്‍  ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും. കത്ത് വിവാദത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ പ്രാചാരണം നടത്താനാണ് സിപിഎം തീരുമാനം. 

 

'Letter is forged'; Crime branch to register forgery case