nalini-release

രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീം കോടതി വിട്ടയച്ച ആറുപേര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി. നളിനി മുരുകന്‍,ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണു ജയില്‍ മോചിതരായത്. ഇതില്‍ ശ്രീലങ്കന്‍ പൗരന്‍മാരായ മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ രേഖകളില്ലാതെ രാജ്യത്ത് എത്തുന്ന വിദേശികളെ പാര്‍പ്പിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റി. നളിനി വെല്ലൂരിലെ വീട്ടിലേക്കാണു മടങ്ങിയത്. രവിചന്ദ്രനെ തൂത്തുക്കുടിയിലെ ബന്ധുക്കളെത്തി സ്വീകരിച്ചു.

 

Nalini Sriharan, Rajiv Gandhi Convict, Leaves Jail