kozhikodemayor-12

കരാര്‍ ജീവനക്കാരുടെ ഒഴിവിലേക്ക് പിന്‍വാതില്‍ നിയമനം നടത്തിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി കരാര്‍ തൊഴിലാളികളുടെ നിയമന വിവരങ്ങള്‍ പുറത്ത് വിട്ട് കോഴിക്കോട് കോര്‍പറേഷന്‍. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നാണ് കോര്‍പ്പറേഷന്‍ ഭരണസമിതിയുടേയും സിപിഎമ്മിന്‍റെയും വിലയിരുത്തല്‍.  

 

തിരുവനന്തപുരം മേയറുടെ കത്ത് വിവാദമായതോടെയാണ് കോഴിക്കോട് കോര്‍പറേഷനിലെ കരാര്‍ നിയമനങ്ങള്‍ക്കെതിരെയും ആരോപണം ഉയര്‍ന്നത്. എന്നാല്‍  നിയമനങ്ങളുടെ വിശദാംശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് കോഴിക്കോട് മേയര്‍ ആരോപണങ്ങളെ പ്രതിരോധിച്ചത്.

 

ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തിയ പാനലിലുള്ളവര്‍ സിപിഎം പ്രതിനിധികളാണെന്ന ആക്ഷേപവും പ്രതിപക്ഷ കൗസിലര്‍മാര്‍ ഉന്നയിച്ചു. ശുചീകരണത്തൊഴിലാളികളുടെ 122 ഒഴിവുകളിലേക്ക് നടത്തിയ നിയമനത്തിലും കോര്‍പറേഷന്‍ സിപിഎം അനുഭാവികള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നാണ് ആക്ഷേപം. എന്നാല്‍ കൗണ്‍സിലില്‍ എടുത്ത തീരുമാന പ്രകാരമാണ് ഇവരെ നിയമിച്ചതെന്നും അഭിമുഖം നടത്തിയ 50 പേരില്‍ 42 പേര്‍ മാത്രമാണ് ജോലി സന്നന്ധത അറിയിച്ചതെന്നും കോര്‍പറേഷന്‍ അറിയിച്ചു. 

 

No irregularity in contract staff appointment says Calicut Mayor