കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജു പ്രഭാകർ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സ്വകാര്യവൽക്കരണത്തിനെ പിന്തുണക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളെ ഗതാഗത സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി എന്നീ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യവൽക്കരണം എൽഡിഎഫ് നയമല്ല. പൊതുവേദിയിൽ ബിജു പ്രഭാകർ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളന വേദിയിൽ ബിജു പ്രഭാകറിന്റെ പ്രസംഗമാണ് വിവാദമായത്. വിഡിയോ റിപ്പോർട്ട് കാണാം.
ksrtc cmd tries to impose central policy, says Kanam