കൊല്ലം എഴുകോണിൽ കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ നിലയിൽ. ഇലഞ്ഞിക്കോട് ജംക്ഷനിൽ സ്ഥാപിച്ച പ്രതിമയാണ് തകർത്തത്. തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം നടത്താനിരിക്കെയാണ് രാത്രിയിൽ പ്രതിമ നശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് പ്രതിമയുടെ കണ്ണാടി കാണാതായിരുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന ഗാന്ധി സ്മൃതിമണ്ഡപം തകർത്തതിനെ തുടർന്നാണ് എഴുകോൺ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പുതിയ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകർത്തവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എഴുകോൺ പൊലീസിന് പരാതി നൽകി. വിഡിയോ റിപ്പോർട്ട് കാണാം.