ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഢ് ഇന്ത്യയുടെ അന്‍പതാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് യു.യു.ലളിതിന്റെ പിന്‍ഗാമിയായി കഴിഞ്ഞമാസം പതിനേഴിനാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിനെ രാഷ്ട്രപതി നിയമിച്ചത്. 2024 നവംബര്‍ പത്തുവരെ അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസായി തുടരും. സമീപകാലത്ത് ഏറ്റവും കൂടുതല്‍ കാലാവധിയുള്ള ചീഫ് ജസ്റ്റിസാകും ജസ്റ്റിസ് ചന്ദ്രചൂഢ്. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, നിയമമന്ത്രി കിരണ്‍ റിജ്‍ജു, ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ വിരമിച്ച ചീഫ് ജസ്റ്റിസ് യു.യു.ലളിത്, സുപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഢിന്റെ മകനാണ് ഡി.വൈ.ചന്ദ്രചൂഢ്. വിഡിയോ റിപ്പോർട്ട് കാണാം.
പടവുകള്‍
ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം
ഡല്‍ഹി സര്‍വകലാശാല ക്യാംപസ് ലോ സെന്ററില്‍ നിന്ന് എല്‍.എല്‍.ബി
ഹാര്‍വാഡ് ലോ സ്കൂളില്‍ നിന്ന് എല്‍.എല്‍.എം
ഹാര്‍വാഡില്‍ നിന്ന് ജൂറിഡിക്കല്‍ സയന്‍സസില്‍ ഡോക്ടറേറ്റ്
ബോംബെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകന്‍
1998 അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ
2000 ബോംബെ ഹൈക്കോടതി ജഡ്ജി
2013 അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
2016 സുപ്രീംകോടതി ജഡ്ജി
2022 സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
Justice DY Chandrachud takes oath as CJI