Supreme-Court--1-

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി സുപ്രീംകോടതി ശരിവച്ചു. 10ശതമാനം സാമ്പത്തിക സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ബഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും വിധിക്കുകയായിരുന്നു. ഇതോടെ ഭരണഘടനയുടെ നൂറ്റിമൂന്നാം ഭേദഗതിക്ക് അംഗീകാരമായി. 

സാമ്പത്തിക സംവരണത്തെ എതിർത്ത് സമർപ്പിക്കപ്പെട്ട 39 ഹര്‍ജികളാണ് ചീഫ്ജസ്റ്റിസ് യു.യു ലളിത് ,ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ഭേല എം.ത്രിവേദി തുടങ്ങിയവരടങ്ങിയ ബഞ്ച് പരിഗണിച്ചത്. 

മുന്നാക്കക്കാരിലെ പിന്നാക്കം പ്രത്യേക വിഭാഗമാണെന്ന് ജസ്റ്റിസ് ഭേലയും സംവരണം ഭരണഘടനയുടെ അന്തസത്തയെ ബാധിക്കില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും പറഞ്ഞു. അതേസമയം, ജസ്റ്റിസ് രവീന്ദ്രഭട്ട് ഈ അഭിപ്രായത്തോട് വിയോജിപ്പ് േരഖപ്പെടുത്തി. ഭരണഘടനയുടെ അടിസ്ഥാനചട്ടക്കൂടിന് വിരുദ്ധമാണ് നൂറ്റിമൂന്നാം ഭേദഗതി. തുല്യത, വിവേചനരാഹിത്യം എന്നീ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമായി വിവേചനം നടപ്പാക്കുന്നതാണ് ഭേദഗതിയെന്നും അദ്ദേഹം വ്യക്തമാക്കി.

 

Supreme Court upholds verdict on EWS quota