തിരുവനന്തപുരം കോര്‍പറേഷനില്‍ പാര്‍ട്ടിക്കാരുടെ നിയമനത്തിന് മേയറുടെ കത്ത് വിവാദവും തണുപ്പിക്കാന്‍ സിപിഎം ഇടപെടല്‍. താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കി. പാര്‍ട്ടി നിര്‍ദേശത്തെത്തുടര്‍ന്നാണ് തദ്ദേശമന്ത്രി എം.ബി.രാജേഷ് ഇടപെട്ടത്.

 

കോര്‍പറേഷനില്‍ താല്‍ക്കാലിക നിയമനത്തിനാണ് പാര്‍ട്ടിയോട് പട്ടിക തേടിയ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുരുക്കിലായത്‍. കത്ത് വ്യാജമെന്ന് പറയാനാകാതെ സി.പി.എം. പ്രതിസന്ധിയിലായി‍. പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ടു. കത്ത് കിട്ടിയിട്ടില്ലെന്നും വിശദീകരിക്കേണ്ടത് മേയറാണെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ നിലപാട്. തൊഴിലില്ലായ്മയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തി തിരിച്ച് കോഴിക്കോട്ടെത്തിയ മേയര്‍ ഇതുവരെ  ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേയറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ബിജെപിയുടെ കോര്‍പറേഷന്‍ ഉപരോധത്തിനിടെ സംഘര്‍ഷം. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് എന്നിവര്‍ക്ക് പരുക്കേറ്റു. അതിനിടെ എസ്എടി ആശുപത്രിയിലേക്ക് നിയമനത്തിനായി  സിപിഎം കക്ഷിനേതാവ് ഡി.ആര്‍ അനില്‍ അയച്ച കത്തും പുറത്തായി.

 

Recruitment in temporary vacancies is done through Employment Exchange