Arya-06

താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിയോട് പട്ടിക തേടിയിട്ടില്ലെന്ന് തിരുവനന്തപുരം നഗരസഭ. മേയറുടെ ഓഫീസില്‍നിന്ന് കത്ത് നല്‍കിയിട്ടില്ലെന്ന് വിശദീകരണം. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തും. എന്നാൽ കത്ത് വ്യാജമെന്ന് പറയാതെ നഗരസഭ. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുമെന്നും മേയർ വാർത്താക്കുറിപ്പിൽ പറയുന്നു. തസ്തികകളിലെ നിയമനം റദ്ദാക്കും, തുടര്‍നിയമനം എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കും. എന്നാൽ ഈ കാര്യം വിശദീകരിച്ച് തദ്ദേശമന്ത്രി എം.ബി.രാജേഷ് നേരത്തെ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു.

 

കോര്‍പറേഷനില്‍ താല്‍ക്കാലിക നിയമനത്തിനാണ് പാര്‍ട്ടിയോട് പട്ടിക തേടിയ മേയര്‍ ആര്യാ രാജേന്ദ്രന്‍ കുരുക്കിലായത്‍. കത്ത് വ്യാജമെന്ന് പറയാനാകാതെ സി.പി.എം. പ്രതിസന്ധിയിലായി‍. പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ടു. കത്ത് കിട്ടിയിട്ടില്ലെന്നും വിശദീകരിക്കേണ്ടത് മേയറാണെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ നിലപാട്. തൊഴിലില്ലായ്മയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തി തിരിച്ച് കോഴിക്കോട്ടെത്തിയ മേയര്‍ ഇതുവരെ  ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേയറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. ബിജെപിയുടെ കോര്‍പറേഷന്‍ ഉപരോധത്തിനിടെ സംഘര്‍ഷം. ഡെപ്യൂട്ടി മേയര്‍ പി.കെ.രാജു, ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് എന്നിവര്‍ക്ക് പരുക്കേറ്റു. അതിനിടെ എസ്എടി ആശുപത്രിയിലേക്ക് നിയമനത്തിനായി  സിപിഎം കക്ഷിനേതാവ് ഡി.ആര്‍ അനില്‍ അയച്ച കത്തും പുറത്തായി.

 

Explanation that the letter was not issued from the Mayor's office