thushar

നാല് എം.എല്‍.എ മാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി. ആരോപണം അടിസ്ഥാനരഹിതമാണ്. എംഎല്‍എമാരുമായി സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ലെന്നും തുഷാർ മനോരമന്യൂസിനോട് പറഞ്ഞു. എട്ട് സംസ്ഥാനങ്ങളിലെ എം.എൽ.എമാരെ കൂറുമാറ്റാൻ അമിത്ഷായുടെ നോമിനിയായി തുഷാർ വെള്ളാപ്പള്ളി ശ്രമിച്ചുവെന്നായിരുന്നു കെ. ചന്ദ്രശേഖര റാവുവിന്റെ വെളിപ്പെടുത്തൽ. 100 കോടി രൂപയാണു എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തിരുന്നതെന്നും നിര്‍ണായക തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും കെ.ചന്ദ്രശേഖര റാവു വാര്‍ത്താ സമ്മേളത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് തുഷാർ രംഗത്തെത്തിയത്. 

 

Thushar Vellappally denies allegations raised by KCR