
ഗവര്‍ണര്‍ക്കെതിരായ പ്രമേയം കേരളാ സെനറ്റ് വീണ്ടും പാസാക്കി. ഗവര്‍ണര്‍ രണ്ടംഗ സെർച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമെന്ന് സെനറ്റ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. സെർച് കമ്മിറ്റി നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചാല്‍ മാത്രമേ പുതിയ അംഗത്തെ നോമിനേറ്റ് ചെയ്യൂ. പ്രമേയത്തെ 50 പേര് അനുകൂലിച്ചു. ഏഴുപേര്‍ എതിര്‍ത്തു. അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയ ശേഷം ആദ്യമായാണ് സെനറ്റ് യോഗം ചേര്‍ന്നത്. പുറത്താക്കപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. വിഡിയോ റിപ്പോർട്ട് കാണാം.
kerala university senate passes resolution against governor again