എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ വെല്ലുവിളിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. കുറ്റക്കാരനാണ് താനെന്ന് ഉറപ്പുണ്ടെങ്കിൽ ചോദ്യം ചെയ്യുന്നതെന്തിനാണെന്നും നേരിട്ട് വന്ന് അറസ്റ്റ് ചെയ്യണമെന്നും ഹേമന്ത് സോറൻ തുറന്നടിച്ചു. ചോദ്യം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസയച്ചതിന് പിന്നാലെയാണ് ജാർഖണ്ഡ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിജെപിയെ എതിർക്കുന്ന എല്ലാവരെയും അടിച്ചമർത്തുന്നതിനായി ഭരണഘടനാ അധികാരത്തെ ദുരുപയോഗം ചെയ്യുകയാണെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഹേമന്ത് സോറൻ പറഞ്ഞു. കൽക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡിയുടെ നോട്ടിസ്. ഗോത്രവർഗക്കാരനായ മുഖ്യമന്ത്രിയെ അപമാനിക്കാനുള്ള ശ്രമവും വലിയ രാഷ്ട്രീയ ഗൂഢാലോചനയും ഇതിൽ ഉണ്ടെന്നും ഹേമന്ത് സോറൻ ആരോപിച്ചു.
'Arrest me, If you can'; Jharkhand CM Hemant Soren Challenges ED on Summons