സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന സൈമൺ ബ്രിട്ടോയുടെ വീട് പൊലീസ് കുത്തിത്തുറന്നതായ് പരാതി. സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കറാണ് ഞാറയ്ക്കൽ പൊലീസിനെതിരെ പരാതി നൽകിയത്. താനില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറന്നു.  മകളുടെ ആഭരണങ്ങളും സൈമൺ ബ്രിട്ടോയുടെ ഏതാനും പുരസ്‌കാരങ്ങളും നഷ്ടമായെന്ന് കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം കത്തികുത്ത് കേസ് പ്രതിയെ അന്വേഷിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറക്കാനുള്ള സാഹചര്യം ഉണ്ടായതെന്നാണ് ഞാറക്കൽ പോലിസിന്റെ വിശദീകരണം. സൈമൺ ബ്രിട്ടോയുടെ മരണത്തിന് ശേഷം 2019 മുതൽ ഭാര്യ സീന ഭാസ്ക്കറും മകളും ഡൽഹിയിലാണ് താമസം. വടുതലയിലെ വീട് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. വടുതലയിലെ ഈ വീട്ടിലാണ് നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംഘം എത്തിയതെന്നും പരാതിയിൽ പറയുന്നു.

 

Simon Britto wife files complaint against police for entering house without permission