People sit on the street after being rescued, at the scene where dozens of people were injured in a stampede during a Halloween festival in Seoul, South Korea, October 30, 2022. REUTERS/Kim Hong-ji REFILE - CORRECTING DATE
ദക്ഷിണകൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ വന്‍ ദുരന്തം. തിക്കിലും തിരക്കിലുംപെട്ട് 151 പേര്‍ മരിച്ചു. നൂറ്റന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അന്‍പതിലേറെ പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍രണ്ടു വിദേശികളുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സോളിലെ ഇറ്റേവാനിലാണ് ദുരന്തമുണ്ടായത്. പതിനായിരങ്ങള്‍ തടിച്ചുകൂടിയ ആഘോഷങ്ങള്‍ക്കിടെ തിരക്കില്‍പെട്ട് ഹൃദയസ്തംഭനമുണ്ടായാണ് മരണങ്ങളിലേറെയും. മേഖലയില്‍ ദുരന്തനിവാരണ സേനയെ വിന്യസിക്കാന്‍ പ്രസിഡന്‍റ് യൂണ്‍ സുക് യോള്‍ ഉത്തരവിട്ടു. പ്രസിഡന്‍റ് ദുരന്തസ്ഥലം സന്ദര്‍ശിച്ചു.
South Korea Halloween stampede: Crush kills at least 151 in Seoul, leaves several injured