ചിത്രം: AFP
പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന അതേ മാച്ച് ഫീ ഇന്ത്യന്‍ വനിതാ ടീം അംഗങ്ങള്‍ക്കും നല്‍കുമെന്ന് ബിസിസിഐ. ബോര്‍ഡ് സെക്രട്ടറി ജയ് ഷായാണ് വേതനത്തില്‍ ലിംഗനീതി ഉറപ്പാക്കുന്ന പ്രഖ്യാപനം നടത്തിയത്. ടെസ്റ്റ് മല്‍സരത്തിന് 15 ലക്ഷം രൂപയും ഏകദിനത്തിന് ആറുലക്ഷവും ട്വന്റി ട്വന്റിക്ക് മൂന്നുലക്ഷം രൂപയുമാണ് മാച്ച് ഫീ. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് പുരുഷ–വനിതാ താരങ്ങള്‍ക്ക് തുല്യവേതനം ആദ്യമായി നടപ്പാക്കിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
BCCI announced equal pay for its men and women players