പീഡനക്കേസിൽ ആരോപണവിധേയനായ എൽദോസ് കുന്നപ്പിളളിലിനെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കോൺഗ്രസ്. കെ.പി.സി.സി അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തും. എൽദോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ എൽദോസ് ജാഗ്രത പുലർത്തിയില്ലെന്ന് കെ.പി.സി.സി വിലയിരുത്തി. ആറുമാസം നിരീക്ഷണക്കാലയളവ് ആയിരിക്കുമെന്നും അതിന് ശേഷം തുടർനടപടിയുണ്ടാകുമെന്നും കെ.പി.സി.സി അറിയിച്ചു. അതേസമയം, നടപടി അംഗീകരിക്കുന്നതായും നിരപരാധിത്വം തെളിയിക്കുമെന്നും എൽദോസ് മനോരമന്യൂസിനോട് പറഞ്ഞു.

 

Congress suspends rape-accused MLA Eldose Kunnapillil