pornographic-film-complaint

അശ്ലീല ചിത്രത്തിന്റെ അണിയറക്കാരുടെ ചതിയില്‍പ്പെട്ട് ആത്മഹത്യയുടെ വക്കിലാണെന്ന് സിനിമയിൽ അഭിനയിച്ച യുവതി മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റില്‍. മുഖം കാണിക്കില്ല, നഗ്നത നേരിട്ട് കാണിക്കില്ലാ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി അഭിനയിപ്പിച്ചെങ്കിലും ഉറപ്പുകള്‍ പാലിച്ചില്ല. റിലീസ് ചെയ്ത സിനിമ പിന്‍വലിക്കാന്‍ ഏഴരലക്ഷം ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. സിനിമ ഒടിടിയില്‍ ഇറങ്ങിയപ്പോഴാണ് ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെന്ന് അറിയുന്നത്. പൊലീസിലും വനിത കമ്മിഷനിലും പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും യുവതി പറഞ്ഞു.

 

രണ്ടുവയസുള്ള കുട്ടിയുമായി തെരുവില്‍ അലയേണ്ട അവസ്ഥയാണ് ഇപ്പോൾ. അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുപോയതിനാല്‍ മറ്റ് വേഷങ്ങള്‍ ആരും നല്‍കുന്നില്ല. റയില്‍വേ സ്റ്റേഷനില്‍ വരെ രാത്രി കഴിച്ചുകൂട്ടിയ സാഹചര്യമുണ്ടെന്നും യുവതി പറ‍ഞ്ഞു.

 

Pornographics Film: Complaint Against Director by Lady