നിയമവിരുദ്ധമായി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പെരുമ്പാവൂർ എം.എൽ.എ എല്‍ദോസ് കുന്നപ്പിള്ളി. വിശ്വസിക്കുന്ന ദൈവം മാത്രമാണ് തുണയെന്ന് എല്‍ദോസ് കുന്നപ്പിള്ളി ഫെയ്സ്ബുക്കില്‍ കുറിച്ചു. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യത്യാസമില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.
അതേസമയം, എൽദോസ് കുന്നപ്പള്ളിക്കെതിരെ ലൈംഗിക പീഡനം ഉൾപ്പെടെ കുടുതൽ വകുപ്പുകൾ ചുമത്തിയേക്കും. പരാതിക്കാരിയായ അധ്യാപികയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് ശക്തിപ്പെടുത്താനാണ് പൊലീസ് തീരുമാനം. നിലവിൽ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പരാതിക്കാരി ആദ്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണത്. എന്നാൽ കേസ് അന്വേഷണം പുതിയതായി എടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിൽ ലൈംഗിക പീഡനം ഉൾപ്പെടെ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതായാണ് സൂചന. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.
MLA Eldhose Kunnappilly Facebook post mention about woman abuse scandal case