എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്ന് ആരോപണമുന്നയിച്ച യുവതിക്കെതിരെ പരാതിയുമായി എംഎല്‍എയുടെ ഭാര്യ. എംഎല്‍എയുടെ ഫോണ്‍ യുവതി മോഷ്ടിച്ചെന്ന് പരാതി നല്‍കി. പെരുമ്പാവൂര്‍ കുറുപ്പംപടി പൊലീസിനാണ് പരാതി നല്‍കിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

 

അതേസമയം, പീഡന പരാതി ഒത്തു തീര്‍പ്പാക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ  30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പരാതിക്കാരി പറഞ്ഞു. കോവളത്തുവെച്ച് തന്നെ എംഎല്‍എ മര്‍ദിക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ലൈംഗിക പീഡന പരാതിയുണ്ടോയെന്ന കാര്യം പിന്നീട് വെളിപ്പെടുത്തും. ജില്ലാ ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴിയെടുത്തു. എല്‍ദോസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.