തിരുവല്ലയിൽ നടന്നത് നരബലിയാണെന്ന് സംശയിക്കുന്നതായി ദക്ഷിണമേഖലാ ഐ.ജി. പി.പ്രകാശ്. കൊല്ലപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാനാണ് സാധ്യത. കൂടുതൽ ഇരകൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പിടിയിലായവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും കണ്ടെത്തിയിട്ടില്ല. മൂന്നു ജില്ലകളിലെ പൊലീസ് സംയുക്തമായി കേസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക നേട്ടത്തിന് വേണ്ടി അതിക്രൂരമായ രീതിയിലാണ് കൊലപാതം നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു.

 

ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായി കൊച്ചിയില്‍നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. രണ്ടു സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി  പത്തനംതിട്ട ഇലന്തൂരില്‍ കുഴിച്ചിട്ടു. ഇലന്തൂര്‍ സ്വദേശി ഭഗവത് സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയി എത്തിച്ച ഏജന്‍റ് മുഹമ്മദ് ഷാഫി എന്ന ഷാഹിബ് എന്നിവരാണ് പിടിയിലായത്. ഭഗവത് സിങ് ലൈല ദമ്പതികള്‍ക്ക് ഐശ്വര്യമുണ്ടാകാന്‍ സ്ത്രീകളെ നരബലിക്ക് വിധേയരാക്കിയെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി പൊന്നുരുന്നി  സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്്ലി എന്നിവരാണ് മരിച്ചത്. പത്മയെ കഴിഞ്ഞ മാസം മുതലും റോസ്്ലിയെ ജൂണ്‍ മുതലുമാണ് കാണാതായത്. പത്മയെ കാണാനില്ലെന്ന പരാതിയുടെ അന്വേഷണമാണ് കൊലപാതകങ്ങളുടെ ചുരുളഴിച്ചത്. മൃതദേഹം കുഴിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി. 

 

Police investigation on victims of Human sacrifice